വിശുദ്ധ ഖുര്‍ആന്‍ » ?????? » പുസ്തകങ്ങള് » അല്ലാഹു
അല്ലാഹു
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍
പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/334718
പുസ്തകങ്ങള്
- അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
Source : http://www.islamhouse.com/p/313790
- അത്തവസ്സുല്‍മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/314511
- സുന്നത്തിന്റെf സ്ഥാനം ഇസ്ലാമില്‍സുന്നത്തിന്റെ നിര്വ്വمചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍'ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.
എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/327640
- ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും)വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്‌അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
എഴുതിയത് : സയീദ് ബിന്‍ അലീ ബിന്‍ വഹഫ് അല്‍ കഹ്താനി
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2357
- വിശ്വാസവൈകല്യങ്ങള്‍ശൈഖ് അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
Source : http://www.islamhouse.com/p/289135












